വേട്ടയ്യൻ’ ഒക്ടോബർ പത്തിന് തിയറ്ററുകളിൽ എത്തും

വേട്ടയ്യൻ’ ഒക്ടോബർ പത്തിന് തിയറ്ററുകളിൽ എത്തും

  • രജനികാന്ത്, അമിതാഭ് ബച്ചൻ,ഫഹദ് ഫാസിൽ, മഞ്ജു വാരിയർ, തുടങ്ങി വമ്പൻ താര നിര എത്തുന്ന ചിത്രം കൂടിയാണിത്

ജനികാന്ത്, അമിതാഭ് ബച്ചൻ,ഫഹദ് ഫാസിൽ, മഞ്ജു വാരിയർ, തുടങ്ങി വമ്പൻ താര നിര എത്തുന്ന ‘വേട്ടയ്യൻ’ ഒക്ടോബർ പത്തിന് റിലീസ് ചെയ്യും.33 വർഷങ്ങൾക്ക് ശേഷമാണ് രജനിയും ബച്ചനും വീണ്ടും ഒരു സ്ക്രീനിൽ ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ടി.ജി. ജ്ഞാനവേൽ ആണ്.ജയ് ഭീം എന്ന ചിത്രത്തിനു ശേഷം ജാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രം നിർമാണം ചെയ്യുന്നത് ലൈക പ്രൊഡക്‌ഷൻസ് ആണ്.

എൻകൗണ്ടറിനെ എതിർക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചൻ എത്തുന്നത്. എൻകൗണ്ടർ സ്പെഷലിസ്റ്റായി രജനി വരുമ്പോൾ ഇരുവരും തമ്മിലുള്ള പോരാട്ടമാകും ചിത്രം . സിനിമയിൽ രജനികാന്തിന്റെ ഭാര്യയായിട്ടാണ് മഞ്ജു വാരിയർ സിനിമയിലെത്തുന്നത്. താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. ‘അസുരൻ’ എന്ന വെട്രിമാരൻ ചിത്രത്തിലൂടെ ധനുഷിന്റെ നായികയായി എത്തിയ മഞ്ജുവിന്റെ നാലാമത്തെ തമിഴ് ചിത്രമാണിത്.ഫഹദ് ചിത്രത്തിലെത്തുന്നത് പാട്രിക് എന്ന കള്ളൻ കഥാപാത്രമായിട്ടാണ് .

റാണ ദഗുബാട്ടി, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു വേഷങ്ങളിലെത്തുന്നത്. മലയാളി നടൻ സാബുമോൻ ആണ് ചിത്രത്തിലെ മറ്റൊരു സർപ്രൈസ് കാസ്‌റ്റ്. നെഗറ്റിവ് റോളിലാകും അദ്ദേഹം എത്തുക. ഛായാഗ്രഹണം എസ്.ആർ. കതിർ സംഗീതം അനിരുദ്ധ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )