
വേട്ടൈയ്യൻ ഒക്ടോബർ പത്തിന് തിയറ്ററുകളിലെത്തും
- ചിത്രത്തിൽ രജനിക്കു വില്ലൻ ആയി മലയാളി നടൻ സാബുമോൻ
രജനികാന്തിനെ നായകനാക്കി ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘വേട്ടൈയ്യൻ’ ചിത്രത്തിന്റെ പ്രിവ്യു വിഡിയോ റിലീസ് ചെയ്തു. ഒക്ടോബർ പത്തിന് ചിത്രം തിയറ്ററുകളിലെത്തും. ജയ് ഭീം എന്ന ചിത്രത്തിനു ശേഷം ജാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രം നിർമാണം ചെയ്യുന്നത് ലൈക പ്രൊഡക്‌ഷൻസ് ആണ്.
അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാരിയർ, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. മലയാളി നടൻ സാബുമോൻ ആണ് ചിത്രത്തിലെ മറ്റൊരു സർപ്രൈസ് കാസ്‌റ്റ്. പ്രിവ്യൂ വിഡിയോയിൽ സാബുമോന്റെ കഥാപാത്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നെഗറ്റിവ് റോളിലാകും അദ്ദേഹം എത്തുക. ഛായാഗ്രഹണം എസ്.ആർ. കതിർ .സംഗീതം അനിരുദ്ധ്.