
വേമ്പനാട് കായൽ കൈയേറ്റം: ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കും
- വേമ്പനാട് കായൽത്തീരം വ്യാപകമായി കൈയേറുന്നുണ്ടെന്ന് കോടതിയെ സർക്കാർ നേരത്തേ അറിയിച്ചിരുന്നു
കൊച്ചി: വേമ്പനാട് കായൽമേഖലയിൽ തീരപരിപാലന നിയമം ലംഘിച്ചുള്ള കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കും. കായൽ കൈയേറ്റം സംബന്ധിച്ച പരാതികൾ വ്യാപകമായതോടെ 2016ൽ കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് പ്രത്യേക
ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അറിയിച്ചത്.

വേമ്പനാട് കായൽത്തീരം വ്യാപകമായി കൈയേറുന്നുണ്ടെന്ന് കോടതിയെ സർക്കാർ നേരത്തേ അറിയിച്ചിരുന്നു. എറണാകുളം, ആലപ്പുഴ, കോട്ടയം കലക്ടർമാർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമറിയിച്ചത്. എറണാകുളം ജില്ലയിൽ കൊച്ചി കോർപറേഷൻ, മരട് മുനിസിപ്പാലിറ്റി, പത്തു പഞ്ചായത്തുകൾ എന്നിവയുടെ പരിധിയിൽ കൈയേറ്റമുണ്ട്.
CATEGORIES News