
വൈദ്യുതി നിരക്ക് വർധന : കോൺഗ്രസ് പ്രതിഷേധം 16ന്
- 16 പൈസയാണ് കൂട്ടിയത്
തിരുവനന്തപുരം : വൈദ്യുതി ചാർജ്ജ് വർധിപ്പിച്ച എൽഡിഎഫ് സർക്കാരിനെതിരെ
ഡിസംബർ 16ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജു അറിയിച്ചു.

പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം അഞ്ചു തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. ഇപ്പോൾ 16 പൈസയാണ് കൂട്ടിയത്.ഈ വർഷം 16 പൈസ കൂട്ടിയതിനൊപ്പം മാർച്ച് മാസം കഴിഞ്ഞാൽ ഉടൻ തന്നെ 12 പൈസ കൂടി കൂട്ടുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. 250 യൂണിറ്റ് ഉപയോഗിക്കുന്ന സാധാരണക്കാരന് 50 രൂപയോളം കൂടുതൽ നൽകേണ്ടി വരും. മാർച്ച് മാസം കഴിഞ്ഞാൽ ഇത് നൂറു രൂപയിൽ കൂടുതലാകും.

CATEGORIES News