
വൈദ്യുതി പ്രതിസന്ധി; ലോഡ്ഷെഡിങ് ഉണ്ടാവില്ല
- വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിൽ രാത്രി കാലത്ത് ഉപഭോഗം കുറയ്ക്കണം
തിരുവനന്തപുരം: കേരളത്തിൽ ചൂട് കൂടിയതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി പരിഹരിക്കാൻ ലോഡ്‌ഷെഡിങ് ഉണ്ടാവും എന്ന ചർച്ചകൾ ഉടലെടുത്തിരുന്നു. എന്നാൽ ലോഡ്‌ഷെഡിങ് ഒഴിവാക്കി പകരം വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിൽ രാത്രികാലത്ത് 10 ദിവസത്തേക്ക് ഉപഭോഗം കുറയ്ക്കണമെന്നാണ് സർക്കാരിന്റെ അഭ്യർഥന. മേയ് പകുതിയോടെ മഴയുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു തീരുമാനം.
മഴയില്ലെങ്കിൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. അതുകൊണ്ടുതന്നെ കൂടുതൽ നിയന്ത്രണങ്ങളിലേക്കു കടക്കുമെന്നും മുന്നറിപ്പു നൽകി. വാണിജ്യസ്ഥാപനങ്ങൾ അടച്ചശേഷവും പലവീടികളിലും അലങ്കാരത്തിനായി രാത്രി മുഴുവൻ വൈദ്യുതി ഉപയോഗിക്കുന്നത് ഒഴിവാക്കണം. രാത്രി സമയങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതും, കൃഷിത്തോട്ടങ്ങളിൽ മറ്റും വെള്ളം പമ്പു ചെയ്യാൻ രാത്രിയിൽ മോട്ടോർ പ്രവർത്തിപ്പിക്കുന്നതും ഒഴിവാക്കണം. ഇത്തരം നിർദേശങ്ങൾ നിർബന്ധിച്ച് നടപ്പാക്കില്ല മറിച് സ്വയം ചിന്തിച്ചു പ്രവർത്തിക്കണമെന്നാണ് സർക്കാരിൻ്റെ അഭ്യർഥന.
5800 മെഗാവാട്ടാണ് വൈദ്യുതി ഇറക്കുമതിശേഷി. അതുകൊണ്ടുതന്നെ രാത്രിയിലെ വൈദ്യുതി ആവശ്യകത 5800 മെഗാവാട്ടിൽ കൂടാതിരിക്കാനാണ് ഈ നിർദേശങ്ങൾ. അതിലും കൂടിയാൽ വൈദ്യുതി വിതരണ സംവിധാനം തകരാറിലാകും. കഴിഞ്ഞ ദിവസം 5700 കഴിഞ്ഞിരുന്നു. വ്യാപാര വ്യവസായമേഖല സഹകരിച്ചാൽ 150 മെഗാവാട്ട് കുറയ്ക്കാനാവുമെന്നാണ് വിലയിരുത്തൽ