
വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പലയിടത്ത് നിന്നായി ഇ വി എം തകരാറുകൾ റിപ്പോർട്ട് ചെയ്തു
- ഇടുക്കി വണ്ടിപ്പെരിയാർ പഞ്ചായത്ത് 13-ാം വാർഡ് ബൂത്ത് ഒന്നിലും ഇ വി എം തകരാർ റിപ്പോർട്ട് ചെയ്തു
ഇടുക്കി : വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പലയിടത്ത് നിന്നായി ഇ വി എം തകരാറുകൾ റിപ്പോർട്ട് ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാർ പഞ്ചായത്ത് 13-ാം വാർഡ് ബൂത്ത് ഒന്നിലും ഇ വി എം തകരാർ റിപ്പോർട്ട് ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാർ തങ്കമലയിലും വോട്ടിങ് മെഷീൻ തകരാറിലായിട്ടുണ്ട്. ഇവിടങ്ങളിൽ തകരാറ് പരിഹരിക്കാൻ ശ്രമം നടക്കുന്നു.

നെടുംകണ്ടം പഞ്ചായത്ത് 14 വാർഡ് തൂക്കുപാലം എസ് എൻ ഡി പി ഹാളിലും യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കൊല്ലം കോർപറേഷൻ ഭരണിക്കാവ് ഡിവിഷൻ ഒന്നാം നമ്പർ ബൂത്തിലാണ് വോട്ടിങ്ങ് മെഷീൻ തകരാറിലായത്.
CATEGORIES News
