
വോട്ട് ചോദിക്കുന്നത് മുന്നണിക്ക് വേണ്ടി- കെ.മുരളീധരൻ
- ഇവിടെ വ്യക്തികൾ അല്ല പ്രധാനമെന്നും മറ്റുകാര്യങ്ങൾക്ക് തെരഞ്ഞെടുപ്പ് രംഗത്ത് പ്രസക്തിയില്ലെന്നുമായിരുന്നു മറുപടി
പാലക്കാട്: സ്ഥാനാർഥിക്കുവേണ്ടിയല്ല, മുന്നണിക്കുവേണ്ടിയാണ് താൻ വോട്ട് ചോദിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കല്യാണിക്കുട്ടി അമ്മയെ അധിക്ഷേപിച്ചയാളല്ലേ യുഡിഎഫ് സ്ഥാനാർഥിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു മുരളീധരന്റെ പ്രതികരണം. ഇവിടെ വ്യക്തികൾ അല്ല പ്രധാനമെന്നും മറ്റുകാര്യങ്ങൾക്ക് തെരഞ്ഞെടുപ്പ് രംഗത്ത് പ്രസക്തിയില്ലെന്നുമായിരുന്നു മറുപടി.
പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ബിജെപി പാലക്കാട് അപ്രസക്തമാണ്. യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാടിനേയും മുരളീധരൻ തള്ളി. പാർടി ആവശ്യപ്പെട്ടതുകൊണ്ടാണ് പ്രചാരണത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
CATEGORIES News