വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ ഹിയറിങ് നടപടിയിൽ ആശങ്ക ഒഴിയുന്നില്ല

വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ ഹിയറിങ് നടപടിയിൽ ആശങ്ക ഒഴിയുന്നില്ല

  • 37 ലക്ഷം പേർ രേഖകൾ സമർപ്പിക്കേണ്ടതിൽ ഹിയറിങ് പൂർത്തിയാക്കിയത് 13.5 ലക്ഷം പേർ മാത്രമാണ്

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ ഹിയറിങ് നടപടിയിൽ ആശങ്ക ഒഴിയുന്നില്ല. 37 ലക്ഷം പേർ രേഖകൾ സമർപ്പിക്കേണ്ടതിൽ ഹിയറിങ് പൂർത്തിയാക്കിയത് 13.5 ലക്ഷം പേർ മാത്രമാണ്. സമയം നീട്ടിനൽകിയില്ലെങ്കിൽ ലക്ഷങ്ങൾ പുറത്തുപോകാൻ സാധ്യത. ഫെബ്രുവരി 14 ആണ് ഹിയറിങിനുള്ള അവസാന സമയം. ലോജിക്കൽ ഡിസ്ക്രിപൻസി വിഭാഗത്തിലുള്ളവർ ഉൾപ്പെടെ 37 ലക്ഷം പേരാണ് ഹിയറിങ് നടപടിയുടെ ഭാഗമാകേണ്ടത്.

ഹിയറിങ്ങിന് ഹാജരാകേണ്ടതിൽ കമ്മീഷൻ പ്രസിദ്ധീകരിച്ചത് 19.32 ലക്ഷം പേരാണ്. ബാക്കിയുള്ളവർ വോട്ടർപട്ടികയിൽ നിന്ന് പുറത്താകുമോ എന്ന ആശങ്കയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21നാണ് പ്രസിദ്ധീകരിക്കുന്നത്. 2002ലെ പട്ടികയുമായി വിവരങ്ങൾ കൂട്ടിയിണക്കാൻ സാധിക്കാത്തവർക്ക് പുറമെ പേരിൽ അക്ഷരത്തെറ്റ് സംഭവിച്ചവർ ഉൾപ്പെടെയുള്ളവർക്കും നോട്ടീസ് നൽകുന്നു. പ്രതിപക്ഷം ഇതിനെതിരെ കമ്മീഷനെ സമീപിച്ചിട്ടുണ്ടെങ്കിലും ഹിയറിങ് ഒഴിവാക്കാൻ ഇആർഒമാരാണ് തീരുമാനമെടുക്കേണ്ടത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )