വോട്ടർ പട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശബരീനാഥൻ

വോട്ടർ പട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശബരീനാഥൻ

  • പോളിംഗ് ശതമാനം കുറയാൻ കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ശബരീനാഥൻ പറഞ്ഞു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥൻ. പോളിംഗ് ശതമാനം കുറയാൻ കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ശബരീനാഥൻ പറഞ്ഞു. യുക്തിരഹിതമായ ഒരു വോട്ടർപട്ടിക ആണ് കമ്മീഷൻ തയ്യാറാക്കിയതെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു.മരിച്ചവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉണ്ട് എന്നും, പുതിയതായി വോട്ട് ചേർത്തവരുടെ പേര് പട്ടികയിൽ ഇല്ല എന്നും, സർക്കാർ ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർ ചെയ്തില്ല എന്നും കെ എസ് ശബരീനാഥൻ പറഞ്ഞു.

ഉദ്യോഗസ്ഥരെ കോടതി കയറ്റേണ്ടതാണ്. ഈ ഉദ്യോഗസ്ഥർ എന്താണ് അവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. വെട്ടിച്ചുരുക്കി ഇങ്ങനെ പുതിയ വാർഡ് ഉണ്ടാക്കിയത് എന്തിനാണ്. ഒരേ കെട്ടിടത്തിലെ ആൾക്കാർ രണ്ടു വാർഡുകളിലാണ്. ആളുകൾ ഏതു കൗൺസിലറുടെ അടുത്ത് പോകും-ശബരീനാഥൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )