
വ്യാജ ഡോക്‌ടർ മലപ്പുറത്ത് ഒമ്പതിലധികം ആശുപത്രികളിൽ ജോലിചെയ്തു
- ആർഎംഒ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാൻ ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ റഫറൻസിലൂടെ അബു ലൂക്ക് എത്തുന്നത്
കോഴിക്കോട്: കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിലെ വ്യാജ ഡോക്‌ടർ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒമ്പതിലധികം ആശുപത്രികളിൽ ജോലി ചെയ്തതായി വിവരം. ആർഎംഒ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാൻ ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ റഫറൻസിലൂടെ അബു ലൂക്ക് എത്തുന്നത്. ജോലിയിൽ പ്രവേശിക്കും മുമ്പ് രജിസ്റ്റർ നമ്പർ ആവശ്യപ്പെട്ടപ്പോൾ രജിസ്റ്റർ നമ്പർ നൽകി.
അബു പി. സേവ്യർ എന്നയാളുടെ പേരിലായിരുന്നു രജിസ്റ്റർ നമ്പർ. ഇക്കാര്യം ചോദിച്ചപ്പോൾ, തനിക്ക് രണ്ട് പേര് ഉണ്ട് എന്നാണ് മറുപടി നൽകിയത്.
പരാതി ഉയർന്ന സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ യഥാർത്ത രജിസ്റ്റർ നമ്പർ ലഭിച്ചതും എം.ബി.ബി.എസ്. പാസ്സായില്ല എന്ന് മനസ്സിലായതും. ഇതേ തുടർന്നാണ് പുറത്താക്കിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
CATEGORIES News