വ്യാജ വോട്ടർ വിവാദം ; അന്വേഷണം ആരംഭിച്ചു

വ്യാജ വോട്ടർ വിവാദം ; അന്വേഷണം ആരംഭിച്ചു

  • അന്വേഷണത്തിന് നിർദേശം നൽകി പാലക്കാട് കലക്ടർ

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ വ്യാജ വോട്ട് ചേർത്തന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. തഹസിൽദാർക്കാണ് അന്വേഷണ ചുമതല. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നിൽക്കെ ഉയർന്ന ഏറ്റവും വലിയ ആരോപണമായിരുന്നു വ്യാജ വോട്ട്.

വിഷയത്തിൽ സിപിഎം ഉൾപ്പടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ അടുത്ത ദിവസം പിഎൽഒമാരുടെ യോഗം വിളിച്ചു ചേർക്കുമെന്നാണ് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ നൽകുന്ന വിവരം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )