
വ്യാപാര കരാറിൽ നിലപാടിൽ ഉറച്ച് ഡോണൾഡ് ട്രംപ്
- അമേരിക്കയ്ക്ക് ഇപ്പോൾ സുവർണ യുഗമാണെന്നും ഡോണൾഡ് ട്രംപ് പ്രസംഗത്തിൽ പറഞ്ഞു
വാഷിങ്ടൺ : വ്യാപാര കരാറിൽ നിലപാടിൽ ഉറച്ച് ഡോണൾഡ് ട്രംപ്. എല്ലാ രാജ്യങ്ങളും കരാറിൽ ഉറച്ചു നിൽക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ്. സ്റ്റേറ്റ് ഓഫ് ദ യൂണിയൻ അഭിസംബോധനയിൽ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചതിൽ അവകാശവാദം ആവർത്തിച്ച അദ്ദേഹം, താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെയെന്നും പറഞ്ഞു.

അമേരിക്കയ്ക്ക് ഇപ്പോൾ സുവർണ യുഗമാണെന്നും ഡോണൾഡ് ട്രംപ് പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്ത് വലിയൊരു മാറ്റം സംഭവിച്ചിരിക്കുകയാണ് എന്നും, ഇപ്പോൾ അമേരിക്കയുടെ അതിർത്തികൾ സുരക്ഷിതമാണ് എന്നും, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും വലിയ പുരോഗതി കൈവരിക്കാൻ സാധിച്ചുവെന്നും അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം പൂർണമായും തടയാൻ കഴിഞ്ഞു. നിയമവിധേയമായ മാർഗത്തിൽ കുടിയേറ്റം തുടരുമെന്നും ട്രംപ് പറഞ്ഞു.
CATEGORIES News
