വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് വന്ദേഭാരത്

വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് വന്ദേഭാരത്

  • പയ്യന്നൂർ സ്റ്റേഷന് സമീപം ശനിയാഴ്‌ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം

കണ്ണൂർ: തലനാരിഴയ്ക്ക് വൻദുരന്തത്തിൽ
നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്‌സ്പ്രസ്. അതിവേ ഗത്തിലെത്തിയ തീവണ്ടിക്കു മുന്നിലൂടെ കോൺക്രീറ്റ് മിക്സിങ് വാഹനം കടന്നുപോകുകയായിരുന്നു. പയ്യന്നൂർ സ്റ്റേഷന് സമീപം ശനിയാഴ്‌ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.
കൃത്യസമയത്ത് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ലോക്കോ പൈലറ്റ് വേഗത കുറച്ചതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് ഡ്രൈവറേയും വാഹനവും ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ സ്റ്റേഷനിൽ നവീകരണം നടക്കുന്നുണ്ട്. അതിൻ്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിച്ച ലോറിയാണ് അപകടസാധ്യതയുണ്ടാക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )