
വർക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫിൽ വൻ തീപിടുത്തം
- തീപിടുത്തത്തിൽ റിസോർട്ട് പൂർണമായും കത്തി നശിച്ചു.
തിരുവനന്തപുരം :വർക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫിൽ വൻ തീപിടുത്തം. വർക്കലയിലെ നോർത്ത് ക്ലിഫിലെ റിസോർട്ടിലാണ് വൻ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ റിസോർട്ട് പൂർണമായും കത്തി നശിച്ചു.നോർത്ത് ക്ലിഫിലെ കലയില റിസോർട്ടിലാണ് തീപിടുത്തമുണ്ടായത്. റൂമിൽ വാടക്ക് താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവർ ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. തീയണക്കാൻ ഫയർഫോഴ്സ് ശ്രമം തുടരുകയാണ്.
CATEGORIES News
