വർക്കലയിൽ ഓടികൊണ്ടിരുന്ന ബസിന് തീപിടിച്ചു

വർക്കലയിൽ ഓടികൊണ്ടിരുന്ന ബസിന് തീപിടിച്ചു

  • ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ വൻ അപകടമാണ് ഒഴിവായത്

തിരുവനന്തപുരം:വർക്കലയിൽ ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ചു.തീപിടിച്ചത് മൈതാനം ജംഗ്ഷനിൽ വെച്ചാണ് .വർക്കല കല്ലമ്പലം ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന പൊന്നൂസ് ബസിനാണ് തീപിടിച്ചത്.

ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ വൻ അപകടമാണ് ഒഴിവായത് . തീ കണ്ട ഉടനെ ബസ് നിർത്തി ഡ്രൈവറും കണ്ടക്ട‌റും ചേർന്ന് ഉടൻ തന്നെ യാത്രക്കാരെയെല്ലാവരെയും പുറത്തിറക്കുകയായിരുന്നു.

അപകടം നടക്കുന്നസമയത്ത് 20 ലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഷോർട്ട് സർക്കൂട്ട് മൂലം ബസിൽ നിന്ന് പുക ഉയരുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം. ആറ്റിങ്ങലിൽ നിന്നും വർക്കല മൈതാനം ജംഗ്ഷനിൽ എത്തിയപ്പോഴാണ് ബസിന്റെ ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )