വർക്കലയും ആലപ്പുഴയും കേരളത്തിലെ മികച്ച ശുചിത്വനഗരങ്ങൾ

വർക്കലയും ആലപ്പുഴയും കേരളത്തിലെ മികച്ച ശുചിത്വനഗരങ്ങൾ

  • ഇന്തോറും സൂറത്തും രാജ്യത്ത് മികച്ചവ

ന്യൂഡൽഹി : ഇന്ത്യയിലെ ശുചിത്വനഗരങ്ങളുടെ പട്ടികയിലിടം പിടിച്ച് മധ്യപ്രദേശിലെ ഇന്ദോറും ഗുജറാത്തിലെ സൂറത്തും . മൂന്നാമതെത്തി നവി മുംബൈ. കേന്ദ്രസർക്കാരിൻ്റെ വാർഷിക ശുചിത്വസർവേയിലാണ് കണ്ടെത്തൽ. തുടർച്ചയായി ഏഴാംതവണയാണ് ഇന്ദോർ ഈ നേട്ടം കൈവരിക്കുന്നത്.
കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളൊന്നും ആദ്യ 100 – സ്ഥാനങ്ങളിൽ ഇടംനേടിയില്ല. ശുചിത്വത്തിൽ മികവ് കാഴ്ചവെച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. മധ്യപ്രദേശ് രണ്ടാമതും ഛത്തീസ്‌ഗഢ് മൂന്നാമതുമെത്തി. ന്യൂഡൽഹിയിൽനടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു അവാർഡുകൾ സമ്മാനിച്ചു.

ഒരുലക്ഷത്തിൽത്താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഒന്നാമത് മഹാരാഷ്ട്രയിലെ സാസ്വാദ് ആണ്. ഛത്തീസ്‌ഗഢിലെ പതാൻ രണ്ടാമതും മഹാരാഷ്ട്രയിലെ ലോനാവാല മൂന്നാമതുമെത്തി. ഗംഗാ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് വാരാണസിയും രണ്ടാം സ്ഥാനത്ത് പ്രയാഗ് രാജുമാണ്. കന്റോൺമെന്റ് ബോർഡുകളിൽ ഏറ്റവും ശുചിത്വമുള്ള മേഖല മധ്യപ്രദേശിലെ മഹുകണ്ടോൺമെന്റ് ബോർഡാണ്. മൊത്തം 4447- നഗരസഭകളാണ് സ്വച്ഛ് സർവേക്ഷണിൽ പങ്കാളികളായത്.

12 കോടി ആളുകൾ സർവേയോട് പ്രതികരിച്ചു. ഒരു ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള വിഭാഗത്തിൽ ആലപ്പുഴയും ഒരുലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള വിഭാഗത്തിൽ വർക്കലയും കേരളത്തിലെ മികച്ച നഗരങ്ങളായി. ദേശീയ റാങ്കിങ്ങിൽ ആലപ്പുഴയ്ക്ക് 320-ാം സ്ഥാനവും വർക്കലയ്ക്ക് 1138-ാം സ്ഥാനവുമാണ് നേടാനായത്. ഒരുലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ തിരുവനന്തപുരവും ഒരുലക്ഷത്തിന് താഴെയുള്ള വിഭാഗത്തിൽ കല്പറ്റയുമാണ് രണ്ടാംസ്ഥാനത്ത്.
ഒരുലക്ഷത്തിന് മുകളിലുള്ള നഗരങ്ങളിൽ തൃശ്ശൂർ മൂന്നാമതും കോഴിക്കോട് നാലാമതുമാണ്. അഞ്ചാം സ്ഥാനത്ത് പാലക്കാടും ആറാം സ്ഥാനത്ത് കണ്ണൂരും ഏഴാം സ്ഥാനത്ത് കോട്ടയവും എട്ടാം സ്ഥാനത്ത് കൊല്ലവുമുണ്ട്. കൊച്ചി ഒമ്പതാമതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )