‘വർഗീയ ശക്തികളെ കേരളത്തിന്റെ പുറത്തുനിർത്താം’; ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

‘വർഗീയ ശക്തികളെ കേരളത്തിന്റെ പുറത്തുനിർത്താം’; ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

  • ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അതിക്രമങ്ങളും മുഖ്യമന്ത്രി സന്ദേശത്തിൽ പരാമർശിച്ചു

തിരുവനന്തപുരം :ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യേശുക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടെയും സ്നേഹത്തിന്റെയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെയെന്ന് ആശംസിച്ച മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിന്റെ പടിക്ക് പുറത്തുനിർത്താമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അതിക്രമങ്ങളും മുഖ്യമന്ത്രി സന്ദേശത്തിൽ പരാമർശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )