
വർണ്ണകൂടാരം ഉദ്ഘാടനം ചെയ്തു
- ഉദ്ഘാടനം ബഹുമാനപ്പെട്ട ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ് നിർവഹിച്ചു
കാന്തപുരം: ഗവൺമെൻറ് എൽപി സ്കൂളിൽ എസ്എസ്കെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പ്രീ പ്രൈമറി ക്ലാസ് മുറികളുടെയും കുട്ടികളുടെ പാർക്കിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ് നിർവഹിച്ചു. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ അധ്യക്ഷത വഹിച്ചു. എൽഎസ് എസ് വിജയികൾക്കും വർണ്ണ കൂടാരം ശില്പികൾക്കും എംഎൽഎ ഉപഹാരങ്ങൾ നൽകി. ഹെഡ്മിസ്ട്രസ്സ് ഷീജ ടി.പി. റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള മാസ്റ്റർ, ബിപിസി മധുസൂദനൻ , വാർഡ് മെമ്പർ ആനിസ ചക്കിട്ടക്കണ്ടി, ലാൽ കാന്തപുരം,അജിത് കുമാർ, അഹമ്മദ് കുട്ടി, ഉണ്ണികുളം എസ് ആർ ജി ചെയർമാൻ രാജൻ മണിക്കോത്ത്, എം പി ടിഎ ചെയർപേഴ്സൺ റംഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു . പിടിഎ പ്രസിഡൻ്റ് ജിൻഷി നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുബിഷ വി പി നന്ദിയും പറഞ്ഞു.
CATEGORIES News