
ശക്തമായ മഴ; മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു
- ഏഴ് അടിയാണ് 24 മണിക്കൂറിനുള്ളിൽ ഉയർന്നത്
ഇടുക്കി: കനത്ത മഴ കാരണം മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു. ഏഴ് അടിയാണ് 24 മണിക്കൂറിനുള്ളിൽ ഉയർന്നത്. 120.65 അടിയായിരുന്ന വെള്ളിയാഴ്ച രാവിലെ ആറിന് ജലനിരപ്പ്. ശനിയാഴ്‌ച രാവിലെ ആറോടെ 127. 65 അടിയായി. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 400 ഘനയടിയിൽ നിന്ന് 1400 ഘനയടിയാക്കി ഉയർത്തി.

ഇന്നലെ വൈകുന്നേരത്തോടെ മഴ കുറഞ്ഞെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ടിൽ 101 മില്ലിമീറ്റർ മഴയും തേക്കടിയിൽ 108.20 മില്ലിമീറ്റർ മഴയും പെയ്തു.ജലനിരപ്പ് ഉയരാൻ കാരണമായത് വ്യാഴാഴ്‌ച രാത്രി തുടങ്ങിയ മഴ രണ്ട് ദിവസം തുടർച്ചയായി പെയ്‌തതാണ്.
CATEGORIES News