ശനിയാഴ്‌ച പ്രവൃത്തിദിനം; തീരുമാനം റദ്ദാക്കി ഹൈക്കോടതി

ശനിയാഴ്‌ച പ്രവൃത്തിദിനം; തീരുമാനം റദ്ദാക്കി ഹൈക്കോടതി

  • 220 അധ്യയനദിനം പൂർത്തിയാക്കുന്ന കാര്യത്തിൽ കോടതി ഇടപെട്ടില്ല

കൊച്ചി: ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയ കേരള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 220 അധ്യയന ദിവസങ്ങൾ തികയ്ക്കുന്നതിന് വേണ്ടിയാണ് സർക്കാർ 2025 മാർച്ച് മുതൽ 30 ശനിയാഴ്ചകളിൽ 25 എണ്ണവും പ്രവൃത്തി ദിനമാക്കിമാറ്റിയത്.

ഈ മാറ്റത്തിനെതിരെ അധ്യാപക സംഘടനകളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു. അതേ സമയം 220 ദിവസം തികച്ചുള്ള വിദ്യാഭ്യാസ കലണ്ടറിൽ നിന്ന് പിൻമാറാൻ തയാറല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

220 അധ്യയനദിനം പൂർത്തിയാക്കുന്ന കാര്യത്തിൽ കോടതി ഇടപെട്ടില്ല. ശനിയാഴ്ചകളിലെ ക്ലാസുകൾ മാത്രമാണ് റദ്ദാക്കിയത്. മറ്റുവിധത്തിൽ അധ്യയനദിനങ്ങൾ പൂർത്തിയാക്കുന്നത് സംബന്ധിച്ച് സംഘടനകളുമായി ചർച്ച നടത്താൻ സർക്കാറിന് തീരുമാനമെടുക്കാം.

യാതൊരു കൂടിയാലോചനകളുമില്ലാതെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കെപിഎസ്ടിഎ ആരോപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )