
ശബരിമലയിലെ നടവരവ് 41.64 കോടി രൂപ
- കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി 3,03,501 തീർഥാടകർ എത്തി
ശബരിമല:ശബരിമലയിലെ നടവരവ് 41.64 കോടി രൂപ. സന്നിധാനത്ത് ഒമ്പതു ദിവസത്തിനിടെ എത്തിയത് 6,12,290 തീർഥാടകരാണ്.കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി 3,03,501 തീർഥാടകർ എത്തി.നവംബർ 15 മുതൽ 23 വരെയുള്ള മൊത്തം നടവരവ് 41,64,00,065 രൂപയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ വർഷം ഒമ്പതുദിവസം പിന്നിട്ടപ്പോൾ ലഭിച്ച വരുമാനത്തേക്കാൾ 13,33,79,701 കോടി രൂപ വർധിച്ചു. കഴിഞ്ഞ വർഷം ഈ സമയം 3,08,781 പേരാണ് ദർശനത്തിനെത്തിയത്. 2,21,30,685 രൂപ അപ്പത്തിൽ നിന്നും 17,71,60,470 രൂപ അരവണയിൽനിന്നും 13,92,31,625 രൂപ കാണിക്കയായും ലഭിച്ചു. കഴി ഞ്ഞ വർഷം 28,30,20,364 രൂപയാണ് ഒമ്പത് ദിവ സത്തെ വരുമാനം.

CATEGORIES News