ശബരിമലയിൽ ഇരുമുടിക്കെട്ടുമായി അയ്യപ്പദർശനം നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ

ശബരിമലയിൽ ഇരുമുടിക്കെട്ടുമായി അയ്യപ്പദർശനം നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ

  • അയ്യന്റെ സന്നിധിയിൽ എത്തിയശേഷം മാളികപ്പുറത്തും ദർശനം നടത്തി

ശബരിമല: ശബരിമലയിൽ ഇരുമുടിക്കെട്ടുമായി അയ്യപ്പദർശനം നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ. താൻ മല കയറുന്നത് രണ്ടാം തവണയാണെന്ന് ശബരിമല ദർശനത്തിനുശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.

മലകയറിയത് പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ്. അയ്യന്റെ സന്നിധിയിൽ എത്തിയശേഷം മാളികപ്പുറത്തും ദർശനം നടത്തി. കഴിഞ്ഞ തവണ മല കയറിയപ്പോൾ ആരും അറിഞ്ഞില്ല.

ഈ തവണയും ആരും അറിയരുത് എന്നാണ് ആഗ്രഹിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.കൂടാതെ കഴിഞ്ഞ തവണ മലകയറാൻ രണ്ടര മണിക്കൂർ എടുത്തുവെന്നും ഈ തവണ അത് അപേക്ഷിച്ച് അത്രയും സമയം എടുത്തില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ശബരിമലയിലെ സൗകര്യങ്ങളേപ്പറ്റിയുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ഭക്തരാണ് അത് പറയേണ്ടതെന്നും അവർ അതിന് ഉത്തരം നൽകട്ടേയെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )