
ശബരിമലയിൽ കുട്ടികൾക്കായി പോലീസ് ബാൻഡ് ഏർപ്പെടുത്തി
- തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്താൻ സഹായിക്കും
പത്തനംതിട്ട :ശബരിമലയിൽ കുട്ടികൾക്കായി പോലീസ് ബാൻഡ് ഏർപ്പെടുത്തി. കുട്ടികളുടെ സുരക്ഷയ്ക്കാണ് ബാൻഡ് ഏർപ്പെടുത്തിയിരിയ്ക്കുന്നത്.10 വയസിൽ താഴെയുള്ള കുട്ടികളുടെ കൈയിൽ പേരും മുതിർന്നയാളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടും. കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും ഈ ബാൻഡിൽ രേഖപ്പെടുത്തും.

തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാൻ ഇതുവഴി സഹായിക്കും.
CATEGORIES News