ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു

ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു

  • സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വർധനവുണ്ട്

പത്തനംതിട്ട :ശബരിമലയിൽ തീർത്ഥാടന തിരക്ക് കൂടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം 80,000 കടന്നിരുന്നു. ഇന്നലെ മാത്രം 75,821ഭക്തർ ദർശനം നടത്തി. സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വർധനവുണ്ട്. ഒരേ സമയം കൂടുതൽ തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തുന്നുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ പോലീസിന് കഴിയുന്നുണ്ട്.

ഇന്ന് ഞായറാഴ്ചയായതിനാൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ വിന്യസിച്ചു. ഭക്തരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് വരുമാനവും വർധിക്കുന്നുണ്ട്. മുൻ വർഷത്തേക്കാൾ 15 കോടി രൂപയുടെ അധിക വരുമാനമാണ് ഈ സീസണിൽ ഇതുവരെ ലഭിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )