
ശബരിമലയിൽ പുതിയ മേൽശാന്തിമാർ
- പുതിയ മേൽശാന്തിമാർ അടുത്ത മാസം 15ന് ചുമതലയേൽക്കും
പത്തനംതിട്ട :ശബരിമല മേൽശാന്തിയായി എസ്.അരുൺകുമാർ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയും ആറ്റുകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയുമാണ് അരുൺകുമാർ നമ്പൂതിരി. കോഴിക്കോട് സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി.

ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമായിരുന്നു പ്രാഥമിക പട്ടികയിൽ ഉണ്ടായിരുന്നത്.പുതിയ മേൽശാന്തിമാർ അടുത്ത മാസം 15ന് ചുമതലയേൽക്കും.
CATEGORIES News