
ശബരിമലയിൽ ഭക്തജന തിരക്ക് കൂടുന്നു
- വലിയ നടപ്പന്തലിലെ 6 നിരയിലും തീർത്ഥാടകർ തിങ്ങിനിറഞ്ഞു
പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് കൂടുന്നു. രാവിലെ എട്ടുമണിക്ക് ശരംകുത്തിക്കും അപ്പുറത്തേക്ക് ക്യു നീണ്ടു. ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ച സമയത്ത് കുറഞ്ഞത് 10,000 പേരെങ്കിലും പതിനെട്ടാം പടികയറാനുള്ള ക്യുവിൽ ഉണ്ടായിരുന്നു.ഇന്നാണ് ഇവരെല്ലാം ദർശനം നടത്തിയത്. വടക്കേ നടയിലും ദർശനത്തിനുള്ള നീണ്ട നിരയാണ്.

ഏറ്റവും കൂടുതൽ തീർത്ഥാടകർ ദർശനത്തിനെത്തിയ ദിവസമായിരുന്നു ഇന്നലെ. ഇന്നലെ രാത്രി 10 വരെയുള്ള കണക്കനുസരിച്ച് 84,762 പേർ ദർശനം നടത്തി.അതിൽ 16840 പേർ സ്പോട്ട് ബുക്കിങ് വഴിയാണ് എത്തിയത്.
CATEGORIES News