ശബരിമലയിൽ സ്പോട്ട്                         ബുക്കിംഗ് തുടരും

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് തുടരും

  • ബുക്ക് ചെയ്യാതെ എത്തുന്നവർക്കും ദർശനം നടത്താനുള്ള സൗകര്യമൊരുക്കും

തിരുവനന്തപുരം: ശബരിമല സ്പോട്ട് ബുക്കിങ്ങ് വിഷയത്തിൽ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. ബുക്ക് ചെയ്യാതെ എത്തുന്നവർക്കും ദർശനം നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി നിയമഭയിൽ വ്യക്തമാക്കി. തീർഥാടനത്തിനെത്തുന്ന എല്ലാവർക്കും പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ നടപടി സ്വീകരിച്ചു.

ഭക്തരുടെ സുഗമമായ ദർശനവും സുരക്ഷയും ഉറപ്പാക്കാൻ സ്പോട്ട് ബുക്കിങ് അനുവദിക്കും. വിർച്വൽ ക്യൂ ശക്തിപ്പെടുത്തും. ഓൺലൈൻ
ബുക്കിങ്ങിനെ കുറിച്ച് അറിവില്ലാതെ എത്തുന്ന ഭക്തർക്ക് വേണ്ടി ദർശന സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )