ശബരിമല; അരവണ കാണിയ്ക്ക വരുമാനത്തിൽ വർധന

ശബരിമല; അരവണ കാണിയ്ക്ക വരുമാനത്തിൽ വർധന

  • കഴിഞ്ഞ വർഷം ഈ സമയത്ത് വരുമാനം 141.13 കോടി രൂപയായിരുന്നു

പത്തനംതിട്ട : ശബരിമലയിലെ വരുമാനത്തിൽ വൻ വർധനയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പിഎസ്.പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം ഈ സമയത്ത് വരുമാനം 141.13 കോടി രൂപയായിരുന്നുവെന്നും ഇപ്പോൾ 22.76 കോടി വർധിച്ച് 163.89 കോടി രൂപയായെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കണക്കുകൾ അവതരിപ്പിച്ചത്. മണ്ഡല കാലം ആരംഭിച്ച് 29 ദിവസം പിന്നിട്ടപ്പോഴുള്ള കണക്കുകളാണ് പുറത്തു വിട്ടിട്ടുള്ളത്.

അരവണ വിൽപനയിലാണ് കാര്യമായ മുന്നേറ്റം ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 14 വരെയുള്ള കണക്കുകൾ പ്രകാരം 82.68 കോടി രൂപയുടെ അരവണ വിറ്റു കഴിഞ്ഞു. കഴിഞ്ഞ വർഷം സീസണിലെ ആകെ വിറ്റുവരവ് തുകയായ 65.26 കോടി രൂപയിൽ നിന്ന് 17.41 കോടി രൂപ കൂടുതലാണിത്. കഴിഞ്ഞ വർഷം ലഭിച്ച തുകയേക്കാൾ 8.35 കോടി രൂപയും ഇത്തവണ കാണിക്കവഞ്ചിയിൽ അധികമെത്തിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )