
ശബരിമല; ഇന്നലെ ദർശനം നടത്തിയത് 69850 ഭക്തർ
- മഴ തുടരുന്നതിനാൽ തീർത്ഥാടകാർക്ക് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദേശമുണ്ട്
പത്തനംതിട്ട: കനത്ത മഴയിലും തിരക്ക് ഒഴിയാതെ ശബരിമല സന്നിധാനം.ഇന്നലെ 69850 ഭക്തരാണ് ദർശനം നടത്തിയത്. മഴ തുടരുന്നതിനാൽ തീർത്ഥാടകാർക്ക് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദേശമുണ്ട്.

തീർത്ഥാടകരും പൊതുജനങ്ങളും പമ്പ ത്രിവേണി ഒഴികെയുള്ള സ്ഥലങ്ങളിൽ നദികളിൽ ഇറങ്ങുന്നതിനും കുളിക്കടവുകൾ ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.കൂടാതെ കാനന പാത വഴി വരുന്ന ഭക്തരുടെ സുരക്ഷ കൃത്യമായി നിരീക്ഷിക്കണമെന്ന് വനം വകുപ്പിനും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
CATEGORIES News