
ശബരിമല; ഇന്നലെ മാത്രം എത്തിയത് 93,034പേർ
- ഈ തീർത്ഥാടന കാലത്ത് ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തിയത് ഇന്നലെ
പത്തനംതിട്ട: ഒരു ദിവസം ശബരിമലയിലെത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. ഇന്നലെ മാത്രം മല ചവിട്ടിയത് 93,034 പേർ . ഈ തീർത്ഥാടന കാലത്ത് ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തിയത് ഇന്നലെയായിരുന്നു.

സ്പോട്ട് ബുക്കിംഗ് വഴി ഇന്നലെ 19,110 പേരാണ് എത്തിയത്. ഡിസംബർ അഞ്ചിന് 92,562 പേർ എത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. വരും ദിവസങ്ങളിൽ തിരക്കേറുമെന്നാണ് വിലയിരുത്തൽ. കാനന പാതയിലൂടെ എത്തുന്ന തീർത്ഥാടകർക്ക് സന്നിധാനത്ത് ക്യൂ നിൽക്കാതെ ദർശനം നടത്താം. ഇതിനായി എരുമേലി, പുല്ലുമേട് എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക പാസ് നൽകും. വനം വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക ടാഗ് നൽകാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്.

CATEGORIES News