
ശബരിമല; ഇന്നലെ മാത്രം ദർശനം നടത്തിയത് 71248 പേർ
- തത്സമയ ബുക്കിങ്ങിലൂടെ 13281 പേർ ദർശനം നടത്തി
പത്തനംതിട്ട:ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ മാത്രം 71248 പേരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങ്ങിലൂടെ 13281 പേർ ദർശനം നടത്തി.

ഇന്ന് പുലർച്ചെ മൂന്ന് മണിയ്ക്ക് നട തുറന്ന് ആദ്യ മണിക്കൂറിൽ 13370 പേരാണ് ദർശനം നടത്തിയത്. പുലർച്ചെ അഞ്ചു മണി വരെ ദർശനം നടത്തിയവരുടെ എണ്ണം 17974 ആണ്.

CATEGORIES News