
ശബരിമല തീർത്ഥാടനം ; ചെന്നൈ-കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ
- വൈകിട്ട് 4.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പകൽ 11.35ന് ചെന്നൈയിൽ എത്തും
തിരുവനന്തപുരം: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ചെന്നൈ- കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ. ചെന്നൈ സെൻട്രൽ- -കൊല്ലം പ്രതിവാര സ്പെഷ്യൽ (06111) 19 മുതൽ ജനുവരി 14 വരെയുള്ള ചൊവ്വാഴ് ചകളിൽ സർവീസ് നടത്തും. രാത്രി 11.20ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം പകൽ 2.30ന് കൊല്ലത്ത് എത്തും. കൊല്ലം–ചെന്നൈ സെൻട്രൽ പ്രതിവാര സ്പെഷ്യൽ (06112) 20 മുതൽ ജനുവരി 15 വരെയുള്ള ബുധൻ ദിവസങ്ങളിൽ സർവീസ് നടത്തും. വൈകിട്ട് 4.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പകൽ 11.35ന് ചെന്നൈയിൽ എത്തും. രണ്ട് എസി ടു ടയർ കോച്ച്, നാല് എസിത്രി ടയർ കോച്ച്, 12 സ്ലീപ്പർ കോച്ച്, മൂന്ന് ജനറൽ കോച്ച്, രണ്ട് ഭിന്നശേഷി കോച്ച് എന്നിവയുണ്ടാകും.

ചെന്നൈ സെൻട്രൽ- -കൊല്ലം പ്രതിവാര സ്പെഷ്യൽ (06113) 23 മുതൽ ജനുവരി 18 വരെയുള്ള ശനികളിൽ സർവീസ് നടത്തും. രാത്രി 11.20 പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പകൽ 2.30ന് കൊല്ലത്ത് എത്തും. കൊല്ലം- -ചെന്നൈ സെൻട്രൽ പ്രതിവാര സ്പെഷ്യൽ 24 മുതൽ ജനുവരി 19 വരെയുള്ള ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും. വൈകിട്ട് 5.50ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് 11.35ന് ചെന്നൈയിൽ എത്തും. 1 എസി ത്രി ടയർ കോച്ച്, എട്ട് സ്ലീപ്പർ കോച്ച്, 10 ജനറൽ കോച്ച്, രണ്ട് ഭിന്നശേഷി കോച്ചുകൾ എന്നിവയുണ്ടാകും. പേരമ്പുർ, തിരുവള്ളൂർ, ആറക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സ്‌റ്റോപ്പ് ഉണ്ടാകും.
