ശബരിമല നട നാളെ തുറക്കും

ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട നാളെ തുറക്കും. തീർത്ഥാടകരെ വരവേൽക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. സംസ്ഥാന പൊലീസ് മേധാവിയും പത്തനംതിട്ട ജില്ലാ കളക്ടറും അടക്കമുള്ളവർ അവസാന ഘട്ട ക്രമീകരണങ്ങൾ വിലയിരുത്തി.

നാളെ വൈകിട്ട് അഞ്ചിനാണ് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ശേഷം ആഴിയിൽ അഗ്നിപകരും. ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാർ നാളെ ചുമതലയേൽക്കും. വൃശ്ചിക മാസം ഒന്നിന് പുലർച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. പുതിയ മേൽശാന്തിമാരാകും വൃശ്ചികപ്പുലരിയിൽ നട തുറക്കുക. 16 മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. പുലർച്ചെ മൂന്ന് മുതൽ പകൽ ഒന്ന് വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശനസമയം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )