
ശബരിമല നട വെള്ളിയാഴ്ച തുറക്കും
- വൈകിട്ട് അഞ്ചിന് മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും
പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല ക്ഷേത്ര നട വെള്ളിയാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും.
കന്നിമാസ പൂജകൾ കൂടി ഉള്ളതിനാൽ തുടർച്ചയായ ഒമ്പത് ദിവസം ദർശനത്തിന് അവസരമുണ്ട്. കന്നിമാസ പൂജകൾക്കു ശേഷം 21നാണ് നട അടയ്ക്കുക.
ഓണത്തോടനുബന്ധിച്ച് ഉത്രാടനാളിൽ മേൽശാന്തിയുടെയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെയും അവിട്ടംനാളിൽ പൊലീസിന്റെയും വകയായി സന്നിധാനത്ത് ഓണസദ്യയുണ്ടാകും.
CATEGORIES News