ശബരിമല ;പതിനെട്ടാം പടി കയറി നേരിട്ട് ദർശനത്തിന് 14 മുതൽ പുതിയ രീതി

ശബരിമല ;പതിനെട്ടാം പടി കയറി നേരിട്ട് ദർശനത്തിന് 14 മുതൽ പുതിയ രീതി

  • പതിനെട്ടാം പടി കയറിയെത്തുന്ന തീർഥാടകർക്ക് ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര കയറി ദർശനം നടത്താനാവുന്ന തരത്തിലാണ് പുതിയ ക്രമീകരണം

പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്ത് കയറി ദർശനം നടത്താവുന്ന രീതി ഈ മാസം 14മുതൽ നടപ്പാക്കും. മീനമാസ പൂജകൾക്കായി നട തുറക്കുന്ന 14 മുതൽ പുതിയ രീതിയിൽ ദർശനസൗകര്യമൊരുക്കുമെന്നും അധികൃതർ വ്യക്തമാക്കി. പതിനെട്ടാം പടി കയറിയെത്തുന്ന തീർഥാടകർക്ക് ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര കയറി ദർശനം നടത്താനാവുന്ന തരത്തിലാണ് പുതിയ ക്രമീകരണം. ഇതിനാവശ്യമായ നിർമാണം അവസാനഘട്ടത്തിലാണ്.

സോപാനത്തിന് മുന്നിൽ പല ഉയരത്തിൽ സ്ഥാപിച്ചിരുന്ന പ്ലാറ്റ്ഫോം പൂർണമായി നീക്കി. കിഴക്കേ മണ്ഡപത്തിൻന്റെ വാതിൽ മുതൽ സോപാനം വരെ രണ്ടു വരികളായി കയറിപ്പോകാനുള്ള പ്ലാറ്റ്ഫോമിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. തീർഥാടകർ ബലിക്കല്ലിൽ സ്പ‌ർശിക്കാതിരിക്കാൻ പ്രത്യേക മൂടിയും സ്ഥാപിക്കും.ബലിക്കല്ലിന്റെ ഇരുവശങ്ങളിലൂടെ വരിയായി കടന്ന് കിഴക്കേ വാതിൽ പ്രവേശിക്കുമ്പോൾ മുതൽ ദർശനം ലഭിക്കുന്ന വിധമാണ് പുതിയ സംവിധാനം. രണ്ടു വരികളേയും വേർതിരിക്കാൻ പ്രത്യേക രീതിയിൽ കാണിക്കവഞ്ചിയും നിർമിക്കും. ഒരു മിനിറ്റിൽ ശരാശരി 80 തീർഥാടകരാണ് പതിനെട്ടാംപടി ചവിട്ടുന്നത്. 15 മീറ്റർ വരുന്ന പുതിയ ക്യൂ സംവിധാനത്തിനുള്ളിൽ കുറഞ്ഞത് 30 സെക്കൻഡ് ദർശനം നടത്തി സുഗമായി നടന്നു നീങ്ങാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )