
ശബരിമല; മകരവിളക്ക് തീർത്ഥാടനത്തിന് വൻ ഭക്തജന തിരക്ക്
- മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്നതോടെ തീർത്ഥാടകർ പതിനെട്ടാം പടി ചവിട്ടി ദർശനം തുടങ്ങി
പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് വൻ ഭക്തജന തിരക്ക്.ആദ്യ ദിനം തന്നെ 66, 394 തീർത്ഥാടകർ ദർശനം നടത്തി. മകരവിളക്ക് ജനുവരി 14 നാണ്. ഇന്നലെ വൈകിട്ട് 4 മണിയോടെ തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്.

മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്നതോടെ തീർത്ഥാടകർ പതിനെട്ടാം പടി ചവിട്ടി ദർശനം തുടങ്ങി. തീർത്ഥാടനം സുഗമമാക്കാൻ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വിപുലമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
CATEGORIES News