ശബരിമല ;മകരവിളക്ക് സ്പോട്ട് ബുക്കിങ് പരിമിതപെടുത്താൻ തീരുമാനം

ശബരിമല ;മകരവിളക്ക് സ്പോട്ട് ബുക്കിങ് പരിമിതപെടുത്താൻ തീരുമാനം

  • നിയന്ത്രണം ഏർപ്പെടുത്തുക 13,14 തീയതികളിലാണ്

പത്തനംതിട്ട :ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്താൻ തീരുമാനം. മകരവിളക്ക് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്‌ച മുതൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. നിയന്ത്രണം ഏർപ്പെടുത്തുക 13,14 തീയതികളിലാണ് . വെർച്വൽ ക്യൂ 13 ന് 50,000 ആയും 14 ന് 40,000 ആയും പരിമിതപ്പെടുത്തും. 13 ന് 5,000വും 14 ന് 1,000 പേർക്കും മാത്രം സ്പോട്ട് ബുക്കിംഗ് സൗകര്യം ക്രമീകരിക്കും.

15ന് വെർച്വൽ ക്യൂവിൽ 70,000 പേരാണ് ബുക്ക് ചെയ്‌തിരിക്കുന്നത്. ഇവർ അന്നേ ദിവസം രാവിലെ 6 മണിക്ക് പമ്പയിൽ എത്തിയാൽ മതിയെന്ന് നിർദേശിച്ചിട്ടുണ്ട്. 15 ന് സ്പോട്ട് ബുക്കിംഗ് രാവിലെ 11 മണിക്ക് ശേഷം മാത്രമായിരിക്കും നടക്കുക.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )