
ശബരിമല വിമാനത്താവളം ; റവന്യു വകുപ്പ് ഫീൽഡ് സർവേ നാളെ തുടങ്ങും
- ആദ്യം മണിമല വില്ലേജിൽ ഉൾപ്പെട്ട പ്രദേശം സർവേ നടത്തുന്നതിനാണ് തീരുമാനം
പത്തനംതിട്ട: ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ റവന്യു വകുപ്പ് ഫീൽഡ് സർവേ നാളെ ആരംഭിക്കും. ഈ റവന്യു വകുപ്പ് നിയോഗിച്ച അഞ്ച് താത്കാലിക സർവേയർമാരും ഒരു റവന്യു സർവെയറും ഉൾപ്പെട്ട ആറുപേരാണ് സർവേ സംഘത്തിലുള്ളത്.

ആദ്യം മണിമല വില്ലേജിൽ ഉൾപ്പെട്ട പ്രദേശം സർവേ നടത്തുന്നതിനാണ് തീരുമാനം. മണിമല വില്ലേജിൽ ബ്ലോക്കും സ്ഥലവുമാണ് സർവേ നടുന്നത്. ഇതിനുശേഷം എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പർ 19ൽ ഉൾപ്പെട്ട 73 പേരുടെ സ്ഥലങ്ങളാണ് സർവേ നടത്തുന്നത്.
CATEGORIES News