
ശബരിമല സ്വർണകൊള്ള;അന്വേഷണം അവസാനഘട്ടത്തിൽ
- യഥാർത്ഥ ഞാണ്ടിമുതൽ എവിടെ എന്ന അന്വേഷണമാണ് നടക്കുന്നത്.
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ അവസാനഘട്ട അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘം. യഥാർത്ഥ ഞാണ്ടിമുതൽ എവിടെ എന്ന അന്വേഷണമാണ് നടക്കുന്നത്. എന്നാൽ ഈ ചോദ്യത്തിന് ഗോവർധൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഗോവർധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

ഇതിനായി നാളെ കോടതിയിൽ അപേക്ഷ നൽകും. സ്മാർട് ക്രിയേഷനിൽ വേർതിരിച്ചെടുത്ത സ്വർണം ആർക്ക് വിറ്റുവെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. സ്വർണം കൈമാറിയ ഇടനിലക്കാരൻ കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യും.
CATEGORIES News
