
ശബരി എക്സ്പ്രസ് സൂപ്പർഫാസ്റ്റ് കാറ്റഗറിയിൽ ഉൾപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചു
- യാത്രാസമയം കുറയുന്നതോടൊപ്പം സൗകര്യങ്ങളും കൂടും
ചെങ്ങന്നൂർ : ശബരിമല ഭക്തരുടെ പ്രധാന യാത്രാമാർഗമായ ശബരി എക്സ്പ്രസ് സൂപ്പർഫാസ്റ്റ് കാറ്റഗറിയിൽ ഉൾപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. നിലവിൽ മെയിൽ/എക്സസ്പ്രസ് വിഭാഗത്തിൽപ്പെട്ട 17229/30 നമ്പർ ശബരി എക്‌സ്പ്രസ്, 20629/20630 നമ്പറിൽ സൂപ്പർഫാസ്റ്റ് തീവണ്ടിയായി ഉയർത്തും.

യാത്രാസമയം കുറയുന്നതോടൊപ്പം സൗകര്യങ്ങളും കൂടും. പുതിയ സമയക്രമ പ്രകാരം 20630 തിരുവനന്തപുരം സെൻട്രൽ സെക്കന്തരാബാദ് ശബരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രാവിലെ 6.45-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 11-ന് സെക്കന്തരാബാദിലെത്തും. തിരിച്ചുള്ള 20629 സർവീസ് ഉച്ചകഴിഞ്ഞ് 2.35-ന് സെക്കന്തരാബാദിൽനിന്നു പുറപ്പെടും. പിറ്റേന്നു വൈകിട്ട് 6.20-ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.
CATEGORIES News