
ശബരി റെയിൽ പദ്ധതി ചർച്ച ചെയ്യാൻ യോഗം വിളിച്ച് മുഖ്യമന്ത്രി
- പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ സഹകരണം ആവശ്യപ്പെട്ടിരുന്നു
തിരുവനന്തപുരം: ശബരി റെയിൽ പദ്ധതി ചർച്ച ചെയ്യാൻ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബർ 17ന് ഓൺലൈനായാണ് യോഗം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കലക്‌ടർമാരോട് യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ സഹകരണം ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്നാണ് യോഗം വിളിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളും ത്രികക്ഷി കരാറിനെക്കുറിച്ചും ചർച്ച ചെയ്യും
CATEGORIES News