
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചു
- ആവശ്യമെങ്കിൽ ആശുപത്രികൾ അടച്ചിടുമെന്ന് മാനേജ്മെന്റുകൾ വ്യക്തമാക്കി.
തിരുവനന്തപുരം : സംസ്ഥാനത്ത് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് നഴ്സുമാർ വീണ്ടും സമരം തുടങ്ങി. ധാരണയിലെത്താത്ത 26 ആശുപത്രികൾക്കെതിരായാണ് സമരം. സമരത്തോട് മുഖം തിരിച്ചുനിൽക്കുകയാണ് മാനേജ്മെന്റുകൾ. ആവശ്യമെങ്കിൽ ആശുപത്രികൾ അടച്ചിടുമെന്ന് മാനേജ്മെന്റുകൾ വ്യക്തമാക്കി.

ഈ മാസം 30 വരെ ഡ്യൂട്ടിയിൽ നിന്ന് വിട്ട് നിൽക്കരുതെന്ന് ഹൈക്കോടതി നിർദേശമുണ്ടെന്നും അതിനാൽ തന്നെ നഴ്സുമാർ നടത്തുന്ന സമരം ഹൈക്കോടതി വിധിക്ക് എതിരാണെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഹുസൈൻ കോയ തങ്ങൾ വിമർശിച്ചു.
CATEGORIES News
