ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

  • പരുക്കുകൾ വീഴ്ച മൂലമുണ്ടായതെന്നും നിഗമനം

ചിക്മഗളൂരു: കർണാടക ചിക്മഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരുക്കുകൾ വീഴ്ച മൂലമുണ്ടായതെന്നും നിഗമനം. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ട്. ശ്രീനന്ദയുടെ മൃതദേഹം ഇന്ന് പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിൽ എത്തിക്കും. വെള്ളിയാഴ്‌ച രാത്രി 12 മണിയോടെയാണ് പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന കുടുംബത്തിലേക്കാണ് ശ്രീനന്ദയുടെ വിയോഗ വാർത്തയെത്തിയത്. പത്ത് മിനിറ്റുകൾ കൊണ്ട് അപ്രത്യക്ഷയായ ശ്രീനന്ദയെ കാത്ത്, മണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിന്റിൽ അമ്മയും അച്ഛനും ബന്ധുക്കളും കാത്തിരുന്നത് മൂന്ന് രാത്രിയും നാല് പകലുമാണ്. ഒടുവിൽ ഇന്നലെ ഉച്ചയോടെ ആ വാർത്തയെത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )