
ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
- ഒരു മാസത്തേക്കാണ് ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തത്
കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് യാത്രക്കാരനെ കാറിടിച്ച ശേഷം നിർത്താതെ പോയ സംഭവത്തിലാണ് എറണാകുളം ആർ ടി ഒ യുടെ നടപടി. ഒരു മാസത്തേക്കാണ് ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തത്.
മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി ഫഹീമിനാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. ഒക്ടോബർ എട്ടിന് കൊച്ചി കോർപറേഷൻ ഓഫീസിനു മുന്നിൽ വെച്ചാണ് നടൻ്റെ കാറിടിച്ച് ഫഹീമിന് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു.
CATEGORIES News