
ശ്രീലങ്കൻ പ്രസിഡന്റ് ദിസനായകെ ഇന്ത്യ സന്ദർശിക്കും
- ഡിസംബർ 15 മുതൽ 17 വരെയാണ് സന്ദർശനം
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡിസംബർ 15 മുതൽ ഇന്ത്യയിൽ എത്തും.

സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രസിഡൻ്റ് ദ്രൗപതി മുർമുവുമായും ദിസനായകെ കൂടിക്കാഴ്ച നടത്തുമെന്ന് കാബിനറ്റ് വക്താവ് നളിന്ദ ജയതിസ്സ ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിദേശകാര്യമന്ത്രി വിജിത ഹെറാത്ത്, ധനകാര്യ ഉപമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കൂടിയായ ജയതിസ്സ പറഞ്ഞു.

CATEGORIES News