ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്‌തികയിൽ നിയമനം

ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്‌തികയിൽ നിയമനം

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽ ഉറ്റവർ നഷ്‌ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്‌തികയിലാണ് നിയമനം നൽകിയത്. കഴിഞ്ഞ ജൂലൈ 30നുണ്ടായ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ശ്രുതിക്ക് അച്ഛൻ, അമ്മ അടക്കമുള്ള കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് താങ്ങായി നിന്ന പ്രതിശ്രുത വരൻ ജെൻസണെയും നഷ്ടമായി.

വയനാട് കൽപറ്റയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് പ്രാർഥനകളെല്ലാം വിഫലമാക്കി ജെൻസൺ വിടപറഞ്ഞത്. ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം നടത്താനിരിക്കെയായിരുന്നു വരന്റെ അപ്രതീക്ഷിത വിയോഗം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )