
ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷേ പരിഗണിക്കുന്നത് മാറ്റി
- കേസ് ഈ മാസം മൂന്നിലേയ്ക്കാണ് മാറ്റിയത്
താമരശ്ശേരി:ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.കേസ് ഈ മാസം മൂന്നിലേയ്ക്കാണ് മാറ്റിയത്. കേസ് പരിഗണിച്ചത് കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ്. ആറു വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയാണ് പരിഗണിച്ചത്. റിമാൻ്റിൽ കഴിയുന്ന ആറു കുട്ടികളുടെയും ജാമ്യാപേക്ഷ ജുവൈനൽ ജസ്റ്റിസ് ബോർഡ് തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്. കൊലപാതകത്തിൽ മുതിർന്നവർക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ 4 ദിവസം മുൻപ് കണ്ടിരുന്നു.

ഷഹബാസിന്റെ്റെ കൊലപാതകത്തിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കുള്ളതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് ആയുധം ലഭിച്ചത് രക്ഷിതാക്കൾ വഴിയെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി, മുതിർന്നവരെയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷഹബാസിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പിതാവ് ഇഖ്ബാൽ പറഞ്ഞു.