
ഷാഫി പറമ്പിൽ എംപി കാപ്പാട് തീരദേശം സന്ദർശിച്ചു
- പഠനശേഷം പ്രശ്നങ്ങളിൽ ഇടപെടുമെന്നും പരിഹാരം കാണുമെന്നും എംപി പറഞ്ഞു
കാപ്പാട് :വടകര എംപി ഷാഫി പറമ്പിൽ കാപ്പാട് തീരദേശ മേഖലസന്ദർശനം നടത്തി. കാപ്പാട് മേഖലയിൽ റോഡ് ഗതാഗതം പൂർണമായും തകർന്ന അവസ്ഥയിലാണ്. കൂടാതെ കഴിഞ്ഞ തവണ ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച റോഡാണ് കടലെ ടുത്തിരിക്കുന്നത്.
പ്രദേശത്തെ റോഡിന്റെ അവസ്ഥയും, കടൽക്ഷോപത്തിൽ തകർന്ന പ്രദേശങ്ങളും പരിസരവാസികളുടെ ദുരിതവും എംപി നേരിട്ട് കണ്ട് അന്വേഷിച്ചറിഞ്ഞു. പഠനശേഷം പ്രശ്നങ്ങളിൽ ഇടപെടുമെന്നും പരിഹാരം കാണുമെന്നും എംപി പറഞ്ഞു.
