
ഷാരോൺ വധകേസ് വിചാരണ ഇന്ന്
- 131 സാക്ഷികളെയാണ് കോടതി തെളിവ് വിചാരണ ചെയ്യുന്നത്
നെയ്യാറ്റിൻകര : പാറശ്ശാല സ്വദേശി ഷാരോണിനെ കാമുകി കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 15 മുതൽ നെയ്യാറ്റിൻകര അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയിൽ നടക്കും. 131 സാക്ഷികളെയാണ് കോടതി തെളിവ് വിചാരണ ചെയ്യുന്നത്.
പാറശ്ശാല സമുദായപ്പറ്റ് ജെ.പി. ഭവനിൽ ജയരാജിന്റെ മകൻ ഷാരോൺരാജി(23)നെ തമിഴ്‌നാട്ടിലെ ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്‌മ(22), ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് കേസ്.
CATEGORIES News