
ഷിരൂരിൽ ട്രക്ക് കണ്ടെത്തി; അർജുൻ്റെ ട്രക്കെന്ന് പ്രാഥമിക നിഗമനം
- ടയർ മുകളിലായി തല കീഴായി കിടക്കുന്ന നിലയിലാണ് ട്രക്ക് ഉള്ളത്
ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഷിരൂരിൽ നടക്കുന്ന തിരച്ചിലിൽ ട്രക്കിൻ്റെ ടയറിന്റെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് ഈശ്വർ മാൽപെ പറഞ്ഞു. നദിക്കടിയിൽ തിരച്ചിൽ തുടരുകയാണ്.
നദിയിൽ പതിനഞ്ച് അടി ആഴത്തിലാണ് ട്രക്കിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ടയർ മുകളിലായി തല കീഴായി കിടക്കുന്ന നിലയിലാണ് ട്രക്ക് ഉള്ളത്. നദിക്കടിയിൽ രണ്ട് ട്രക്കുകളാണ് ഉള്ളത്. അതുകൊണ്ടുതന്നെ അർജുനന്റെ ട്രക്ക് തന്നെയാണോ കണ്ടെത്തിയിട്ടുള്ളത് എന്നതിൽ സ്ഥിരീകരണം ഇല്ല.
CATEGORIES News